കാസർകോട്:പുതിയ ഇരു നില വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെ സൺ ഷെഡിൽ നിന്നും കാൽ വഴുതി താഴെ വീണ് യുവാവ് മരിച്ചു. ഇന്ന് രാവിലെ 9.50 മണിയോടെയാണ് അപകടം. ബദിയഡുക്ക ബാഡൂർ ബാലിഗെദണ്ഡെ പ്പാടിയിലെ ഡി. രാമചന്ദ്രപുതുതായി നിർമിച്ച വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെയാണ് അപകടം. ഉത്തർപ്രദേശ് സ്വദേശി ഷംസാദ് 30 ആണ് മരിച്ചത്. മംഗൽ പാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments