നീലേശ്വരം : നിരോധിത
പാൻ മസാല പാക്കറ്റുകളുമായി70 വയസുള്ള വീട്ടമ്മയെ നീലേശ്വരംപൊലീസ് പിടികൂടി കേസെടുത്തു. ഇന്ന് ഉച്ചക്ക് ഇവരുടെ വീട് റെയിഡ് ചെയ്താണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കോൺവൻ്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു പൊലീസ് പരിശോധന. കുട്ടികൾക്ക് ഉൾപെടെ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് വീട് പരിശോധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി കവറുകൾക്കിടയിലായി കണ്ട അഞ്ച് വീതം ഹാൻസ് , കൂൾ ലിപ് പൊലീസ് കസറ്റഡിയിലെടുത്തു. കേസെടുത്തു.
0 Comments