ആക്രമിച്ചു.
ഓട്ടോ തകർത്തു. യുവതി നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാരാട്ട് വയലിലെ എ.വി. രജിത 40 യുടെ പരാതിയിൽ സജിത്ത് ഉൾപെട്ടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയെയും ഭർത്താവ് അബ്ദുൾ ഗഫൂറിനെ 45 യും ആക്രമിച്ചതായാണ് പരാതി. രാത്രി 11 മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പ് കസേര എടുത്ത് ഭർത്താവിനെ അടിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ യുവതിയെ ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. അക്രമിക്കുന്ന വീഡിയോ പകർത്തവെ ഇരുവരുടെയും ഫോണുകൾ പിടിച്ചു വാങ്ങി. ഭർത്താവിൻ്റെ ഓട്ടോയുടെ ചില്ലുകൾ അടിച്ച് പൊട്ടിച്ച് അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഭർത്താവ് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണ് അക്രമമെന്നും പരാതിയിൽ പറഞ്ഞു.
0 Comments