Ticker

6/recent/ticker-posts

കുതിരവട്ടത്ത് കാസർകോട് സ്വദേശിയായ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചി കിത്സയിൽ കഴിയുന്ന റിമാൻഡ് പ്രതിയായ കാസർകോട് സ്വദേശിയെ ഫിനോയിൽ കുടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ആദ്യം ബീച്ച് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്നും പൊലീസിനെ
  വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് പിടികൂടി. കാസർകോട് നിന്ന് ഇക്കഴിഞ്ഞ 14ന് മാനസികാരോഗ്യ
കേന്ദ്രത്തിൽ എത്തിച്ചയാളാണ് ഫിനോയിൽ കുടിച്ചത്.  സുൽത്താൻ നഗർ സ്വദേശിയാണ്. മാനസികാരോഗ്യ കേന്ദ്രത്തിൽ മറ്റൊരു രോഗി കലക്കിവെച്ച ഫിനോയിൽ എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പറയുന്നു. 
കടന്നുകളയാൻ ശ്രമിച്ചപോൾ കീഴ്പ്പെ ടുത്തുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.


Reactions

Post a Comment

0 Comments