കാഞ്ഞങ്ങാട് : നാണയ തുട്ടുകളുമായി ബാങ്ക് അധികൃതർ പട്ടത്തിലെത്തിയപ്പോൾ ആളുകൾക്ക് കൗതുകവും ഒപ്പം ആശ്വാസവും. കനറാ ബാങ്ക് കറൻസി ചെസ്നാണയ വിതരണ മേള എന്ന പേരിലായിരുന്നു ആവശ്യക്കാർക്ക് നാണയ തുട്ടുകൾ നൽകിയത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ജീപ്പിലായിരുന്നു ഓരോ കെട്ടുകളാക്കി നാണയം കൊണ്ട് വന്നത്. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപ നാണയങ്ങളായിരുന്നു തുല്യ തുകയ്ക്ക് നൽകിയത്. ചില്ലറയില്ലാതെ വലഞ്ഞ വ്യാപാരികൾക്ക് ഇത് ഏറെ ആശ്വാസമായി. യാത്രക്കാരും ചില്ലറ വാങ്ങാൻ തിരക്ക് കൂട്ടി. പരമാവധി ഒരാൾക്ക് 3000 രൂപയുടെ ചില്ലറ മാത്രമാണ് നൽകിയത്. ലക്ഷക്കണക്കിന് രൂപയുടെ നാണയങ്ങൾ വിതരണം ചെയ്തു.
0 Comments