Ticker

6/recent/ticker-posts

ബൈക്കിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ, പിടിയിലായത് കാഞ്ഞങ്ങാട് ഉൾപെടെ ലഹരിയെത്തിക്കുന്ന പ്രതി

കാഞ്ഞങ്ങാട് :ബൈക്കിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ' പിടിയിലായത് കാഞ്ഞങ്ങാട് , കാസർകോട്ടേക്ക്
 ഉൾപെടെ ലഹരിയെത്തിക്കുന്ന പ്രതിയാണ് പിടിയിലാവതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് ഉൾപെടെ ലഹരിയെത്തിക്കുന്ന സംഘം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി 7.30 മണിയോടെ പുത്തിഗെ ഏ കെ ജി നഗറിൽ നിന്നുമാണ് 2.2 20 ഗ്രാം എം.ഡി.എം എ യും ബൈക്കും കസ്റ്റഡിയിലെടുത്തത്. പുത്തിഗെ മുഗുറോഡിലെ അബ്ദുൾ നിസാർ 24 ആണ് പിടിയിലായത്. കുമ്പള എസ് ഐ അനന്ത് കൃഷ്ണൻ ആർ മേനോർ, എ.എസ്.ഐ അതുൽ രാം, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ നിജിൻ ,രജീഷ്, അനീഷ് , റിതേഷ്, ഭക്തശിവാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments