കാഞ്ഞങ്ങാട് റെയിഞ്ച് ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാൽ ഭാഗത്തു നിന്നുമാണ് നായാട്ട് സംഘത്തെ പിടികൂടിയത്. കൊന്നക്കാട് ചെരുമ്പക്കോടിലെ
രാമകൃഷ്ണൻ 49,
മൈക്കയം സ്വദേശികളായ
രാജേഷ് എന്ന മധു 42,
രതീഷ് 42 എന്നിവരാണ് പിടിയിലായത്.
കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്ററ് ഓഫിസർ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്ററ് ഓഫിസർ ഒ. സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം ഭീമനടി സെക്ഷൻ സ്റ്റാഥ് നടത്തിയ പരിശോധനക്കിടെയിലാണ് നായാട്ട് സംഘം പിടിയിലായത് . ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. ശ്രീധരൻ, നിതിൻ ചന്ദ്രൻ , എം . എൻ .നന്ദകുമാർ , ജിഷ്ണു കുഞ്ഞികൃഷ്ണൻ , ഫോറസ്റ് ബീറ്റ് അസിസ്റ്റന്റ് സന്തോഷ് .ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ഒരു തോക്കും ഒരു വെടിയുണ്ടയും ഒരു പിക്ക് അപ്പ് വാഹനവും ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു . നായാട്ട് സംഘത്തെ പിടികൂടിയ സാഹചര്യത്തിൽ രാത്രികാല പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്ററ് ഓഫിസർ അറിയിച്ചു.
0 Comments