Ticker

6/recent/ticker-posts

യുവതി മയക്ക് മരുന്ന് വ്യാപാരിയെന്ന് പ്രചരണം, പ്രതിയെ തിരഞ്ഞ് പൊലീസ്

കാസർകോട്:യുവതി മയക്ക് മരുന്ന് വ്യാപാരിയെന്ന് പ്രചരണം നടത്തിയതിന് കേസെടുത്ത പൊലീസ്
പ്രതിയെ തിരയുന്നു. യുവതിക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ ഇൻസ്റ്റാഗ്രാം വഴി ഭർത്താവിന് അയച്ചു കൊടുത്തു. ഇത് മൂലം ഗുരുതരമായ മാനസിക പീഡനം, അപമാനവും സഹിക്കേണ്ടി വന്നു. തുടർന്ന് വിവാഹ ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചു ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ആരാണ് പിന്നിലെന്ന് അറിയില്ല. വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് പ്രചരണം എന്ന യുവതിയുടെ പരാതിയിലാണ് കേസ്. 25 കാരിയുടെ പരാതിയിൽ ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments