കാഞ്ഞങ്ങാട് : ഇന്ന് രാത്രി അജാനൂർ ഇട്ടമ്മലിൽ നിന്നും ഒരാളെ എം.ഡി.എം എ മയക്ക് മരുന്നുമായി എക്സൈസ് പിടികൂടി. എക്സൈസിനെ കണ്ട് ലഹരി പാക്കറ്റ് കുറ്റിക്കാട്ടിലെറിഞ്ഞെങ്കിലും കണ്ടെത്തുകയായിരുന്നു. ഇട്ടമ്മൽ വാടക വീട്ടിൽ താമസിക്കുന്ന മുൻ പ്രവാസിയായ യുവാവാണ് എക്സൈസ് കസ്റ്റഡിയിലുള്ളത്. യുവാവിനെ എക്സൈസ് ഓഫീസിലേക്ക് കൊണ്ട് പോയി. കേസ് ഉൾപെടെതുടർനടപടികൾ സ്വീകരിച്ച് വരുന്നു.
0 Comments