Ticker

6/recent/ticker-posts

വീടിന് നേരെ കല്ലേറ്, സംശയ സാഹചര്യത്തിൽ കണ്ട മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വീടിന് നേരെ കല്ലേറ്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് സംശയ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വീടിൻ്റെ ജനാല ചില്ല് കല്ലേറിൽ തകർന്നു. പെരിയാട്ടടുക്കം പള്ളാരത്തെ
 ബീഫാത്തിമയുടെ വീടിനാണ് ഇന്നലെ രാത്രി 8.30 ന് കല്ലേറുണ്ടായത്. ലഹള ഉണ്ടാക്കണമെന്നലക്ഷ്യത്തോടെ ആരോ കല്ലെറിഞ്ഞെന്നും സി.പി.എം പ്രവർത്തകരെ സംശയിക്കുന്നു എന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. അതേ സമയം വിവരമറിഞ്ഞ് രാത്രി സ്ഥലത്തെത്തിയ ബേക്കൽ പൊലീസ് സ്ഥലത്ത് നിന്നും മൂന്ന് സി.പി.എം പ്രവർത്തകരെ സംശയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. തോക്കാനം മൊട്ട സ്വദേശികളായ രതീഷ് 39,ദിലീഷ് 24, അനന്തകൃഷ്ണൻ 31 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments