കാസർകോട്: മാരുതി സെൻ
കാറിൽ കടത്തിയ 32 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിനകത്ത് ബാഗിൽ സൂക്ഷിച്ച എം.ഡി എം എ ആണ് ഇന്നലെ രാത്രി 11 മണിയോടെ കാസർകോട് പൊലീസ് പിടികൂടിയത്. നെല്ലിക്കുന്ന്
ബങ്കര കുന്നിലെ സിങ്കപ്പൂർ ഹൗസിൽ ബി.എം.സിദ്ദീഖ് 43 ആണ് അറസ്റ്റിലായത്. കാസർകോട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്. ഐ സി.ആർ മൗഷമി, പൊലീസുകാരായ ശരത്ത്, ജിതേഷ് ഡാൻസാഫ്
അംഗങ്ങൾആയ
നിജിന് കുമാർ ,
രജീഷ് കാട്ടാമ്പള്ളി,റിതേഷ്,
അനീഷ് ,
ഭക്ത ഷൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments