കാസർകോട്:ഡ്രൈവിംഗ് ടെസ്റ്റിന് പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെക്രാജെ നെല്ലിക്കട്ടയിലെ ആയിഷത്ത് റംസീന 31 യെയാണ് കാണാതായത്. ഇന്നലെ രാവിലെ 7ന് വീട്ടിൽ നിന്നും പോയതായിരുന്നു. വിദ്യാനഗറിൽ ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞാണ് പോയത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
0 Comments