Ticker

6/recent/ticker-posts

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ പോയ 17 വയസുകാരിയെ കാണാതായി

കാസർകോട്:പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ പോയ 17 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേള കുക്കം കൂടൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കാണാതായത്. കാസർകോട് ബി.ഇ.എം സ്കൂളിൽ മാത്ത്സ് പ്രാക്ടിക്കൽ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 7.45 ന് വീട്ടിൽ നിന്നും പോയതാണ് പിന്നീട് വിവരമില്ല. ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments