Ticker

6/recent/ticker-posts

രോഗ നിർണയ രംഗത്ത് കുതിച്ചുചാട്ടം, ആയിരം കടന്ന് കാസർകോട് ആസ്റ്റർ മിംസിലെ എം.ആർ.ഐ പരിശോധനകൾ

കാസർകോട്: മികച്ച രോഗനിർണയ സേവനങ്ങളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ആസ്റ്റർ മിംസ് കാസർകോട്. ആശുപത്രിയിൽ 1001 എംആർഐ 
നടപടിക്രമങ്ങളും 500 ഫീറ്റൽ സ്കാനിംഗ് പ്രൊസീജ്യറുകളും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ സംഘടിപ്പിച്ചു. അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും കൃത്യതയാർന്ന രോഗനിർണയവും ഉറപ്പാക്കി ചുരുങ്ങിയ കാലയളവിനുള്ളിലാണ്  നേട്ടം കൈവരിച്ചത്.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഗ്രൂപ്പ് സിഒഒ എസ്. രമേഷ് കുമാർ, കൺട്രി ഹെഡ് (സെയിൽസ്, മാർക്കറ്റിംഗ്, ആർസിഎം) വിനീഷ് ഗെയ് എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ്  സന്തോഷം പങ്കിട്ടത്. ആസ്റ്റർ മിംസ് കാസർകോട് സിഒഒ സുധീർ ബാസുരി, ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ എം, വിവിധ വകുപ്പ് മേധാവികൾ, ഡോക്ടർമാർ, മറ്റ് ജീവനക്കാർ പങ്കെടുത്തു.
കൃത്യമായ രോഗനിർണയത്തിലൂടെ മികച്ച ചികിത്സാ അനുഭവം രോഗികൾക്ക് നൽകാൻ ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി. കാസർകോട് മേഖലയിലെ ആരോഗ്യരംഗത്ത് നൂതനമായ ഇമേജിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ഈ നാഴികക്കല്ല് വലിയൊരു ചുവടുവെപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
Reactions

Post a Comment

0 Comments