കാസർകോട്: മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കുമ്പള എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിലായി. മൊഗ്രാൽ സൈനുദ്ദീൻ നഗർ സ്വദേശി നൂറുന്നിസ ഹൗസിൽ മുസമ്മിൽ 31 ആണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചക്ക് 1.54ഓടെ മൊഗ്രാൽ സൈനുദ്ദീൻ നഗറിലെ വീട്ടിൽ വെച്ചാണ് കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. ശ്രാവണൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
3.587 ഗ്രാം മെത്താംഫിറ്റമിനും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് 22(b), 20 (b) (ii) (A) വകുപ്പുകൾ പ്രകാരം ആയി കേസെടുത്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. അനീഷ് കുമാർ , പ്രിവന്റീവ് ഓഫീസർ എം. വി. ജിജിൻ , സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അഖിലേഷ് , വി .ജിതിൻ , വി . അവിനാഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. ബിജില , ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments