Ticker

6/recent/ticker-posts

മാട്രിമോണി വഴി സ്ത്രീകളെ പരിചയപ്പെടും, പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:മാട്രിമോണി വഴി സ്ത്രീകളെ
 പരിചയപ്പെടുകയും
പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത പ്രതി
 59കാരിയെ പീഡിപ്പിച്ച കേസിൽ ഒടുവിൽ അറസ്റ്റിലായി.
  പ്രതിയെ എറണാകുളം നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പാലാവയൽ  നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസി58യാണ് പിടികൂടിയത്. മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.ആലപ്പുഴ സ്വദേശിനിയായ 59 വയസുകാരിയെ ഇത്തരത്തിലൂടെ ബന്ധപ്പെട്ടാണ് പീഡിപ്പിച്ചത്.
 കൊച്ചി നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി. നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ ആയിരുന്നു
  അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി പരാതികളും വഞ്ചനാ കേസുകളും പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പറയുന്നു.
Reactions

Post a Comment

0 Comments