Ticker

6/recent/ticker-posts

ഓപ്പറേഷന് പിന്നാലെ വീട്ടമ്മ മരിച്ചു ജില്ലാശുപത്രിയിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ
ഓപ്പറേഷന് പിന്നാലെ 
വീട്ടമ്മ മരിച്ചു. ചികിൽസ പിഴവ് ആരോപിച്ച്
ജില്ലാശുപത്രിയിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത് വന്നു. സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
ചീമേനി ചെമ്പ്രകാനത്തെ കുമാരൻ്റെ ഭാര്യ
മാധവി 71 യാണ് മരിച്ചത്.
കുടലിറക്കത്തിൻ്റെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് മരണം.
രാവിലെ 7 മണിക്ക് ശസ്ത്രയക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതായിരുന്നു.
ഉച്ചയായിട്ടും പുറത്തിറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ചോദിച്ചപ്പോൾ ശസ്ത്രക്രിയകഴിഞ്ഞില്ലെന്നായിരുന്നു മറുപടി.
2 മണിക്ക് ശേഷം പുറത്തേക്ക് കൊണ്ട് വന്നതിന്  പിന്നാലെ 10 മിനിറ്റിന് ശേഷം മരണം സംഭവിച്ചതായി മകൻ ഉത്തര മലബാറിനോട് പറഞ്ഞു. ചികിൽസ പിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധ സമരം നടത്തി. ഹോസ്ദുർഗ് പൊലീസും എത്തി. വിശദ അന്വേഷണം നടത്താമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതോടെ ഡി.വൈ.എഫ്.ഐ പ്രതിഷേധം അവസാനിപ്പിച്ചു.
Reactions

Post a Comment

0 Comments