Ticker

6/recent/ticker-posts

ജില്ലയിലെ ഹൈസ്ക്കൂൾ അധ്യാപകർക്ക് ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

കാഞ്ഞങ്ങാട്:കാസർകോട് ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർക്ക് ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല.
പ്രധാന അധ്യാപകൻ ഇക്കാര്യം ഉറപ്പുവരുത്തണം.
സ്കൂളിൽ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും ഒഴിവാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
Reactions

Post a Comment

0 Comments