Ticker

6/recent/ticker-posts

പെരുന്നാൾ ദിവസം പള്ളിയിലേക്ക് പോയ യുവ ദമ്പതികളെ താർ ജീപ്പ് സഹിതം കാണാതായി

കാസർകോട്: പെരുന്നാൾ ദിവസം പള്ളിയിലേക്ക് പോയ യുവാവിനെയും ഭാര്യയെയും കാണാതായി. ഇന്നലെ രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും താർ ജീപ്പിൽ പുറപ്പെട്ട യുവ ദമ്പതികളെയാണ് കാണാതായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചത്തൂർ ജുമാ മസ്ജിദിന് സമീപത്തെ മരയിരമൻസിലിൽ കെ.ഇ.മുനാസ് 30, ഭാര്യ അഫ്ന 26 എന്നിവരെയാണ് കാണാതായത്. കെ എൽ 14 എഎ 6949 നമ്പർ സ്വന്തം താർ ജീപ്പിൽ ആണ് ദമ്പതികൾ വീട്ടിൽ നിന്നും യാത്ര തിരിച്ചത്. സഹോദരൻ കുഞ്ചത്തൂരിലെ അബ്ദുൾ ഹക്കീമിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments