Ticker

6/recent/ticker-posts

എലിവിഷം കഴിച്ച നഴ്സായ നവവധു മരിച്ചു

കാഞ്ഞങ്ങാട് :എലിവിഷം കഴിച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന നവവധു മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ബേഡഡുക്ക വട്ടന്തട്ടയിലെ സുകുമാരൻ്റെ മകൾ പി.വി. അശ്വതി 24 യാണ് മരിച്ചത്. കഴിഞ്ഞ 4 നായിരുന്നു യുവതിയുടെ വിവാഹം. കാസർകോട് ആശുപത്രിയിലെ നഴ്സായിരുന്ന യുവതിയെ കഴിഞ്ഞ 21 ന് കറന്തക്കാട്ടെ ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments