Ticker

6/recent/ticker-posts

കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ചിത്താരി പുഴയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ഇന്നലെ വൈകീട്ട് പള്ളിക്കര കല്ലിങ്കാലിൽകടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ഇന്ന് ഉച്ചക്ക്
ചിത്താരി പുഴയിൽ  കണ്ടെത്തി.
 കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് 20,അപ്പു ടി. എബ്രഹാം 20 എന്നിവരെയാണ് കാണാതായത്‌. ഇന്ന് രാവിലെ നാട്ടുകാരും പൊലീസും കോസ്റ്റൽ ഗാർഡും
 തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരാളുടെ മൃതദേഹം പുഴ മധ്യത്തിൽ ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടത് . കടലിൽ നിന്നും ഒഴുകി അഴിമുഖം വഴി പുഴയിലെത്തിയതാണെന്ന് കരുതുന്നു. കരക്കെത്തിച്ച ശേഷം മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി. രണ്ടാമനായി തിരച്ചിൽ തുടരുന്നു. ഇന്നലെ
 വൈകുന്നേരം ആറര മണിയോടുകൂടി ബേക്കൽ കോട്ടക്ക് സമീപത്ത് 600 മീറ്റർ അകലെ ബീച്ചിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കോട്ടയം, ചങ്ങനാശ്ശേരിയിൽ നിന്ന് എത്തിയ നാലംഗ വിദ്യാർത്ഥി സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് .ശക്തമായ തിരമാലയിൽപ്പെട്ടാണ് രണ്ടുപേരെ കാണാതായത് .
രണ്ടുപേർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കൽ പൊലിസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് വീണ്ടും തിരച്ചിൽ തുടരുകയായിരുന്നു.
Reactions

Post a Comment

0 Comments