കാഞ്ഞങ്ങാട്:ലൈസൻസും അനുബന്ധ രേഖകളും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിൽ 10 ഉം 15 ഉം വയസ് പ്രായമുള്ള കുട്ടികൾ മൂന്ന് പേരുമായി ഹെൽമറ്റ് ധരിക്കാതെ മറ്റ് വാഹന യാത്രക്കാർക്ക് കടുത്ത ഭീഷണിയായതോടെ കടുത്ത നടപടിയുമായി പൊലീസ്. കാഞ്ഞങ്ങാട് നിന്നും ഹോസ്ദുർഗ് പൊലീസ് 12 ഇലക്ട്രിക് വാഹനങ്ങൾ പിടികൂടി.
ടൗണിൽ യാതൊരു സുരക്ഷ മാനദണ്ഡവും ഇല്ലാതെ അശ്രദ്ധയോടെ വാഹനം ഓടിച്ച് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്ന വിധത്തിലും മറ്റ് വാഹനങ്ങളെ അപകടത്തിൽ പെടുത്തുന്ന രീതിയിലും ഓടിച്ച് വരുന്ന ഇ.വി. എസ് സ്കൂട്ടറുകൾ കാഞ്ഞങ്ങാട് ട്രാഫിക് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തു തുടങ്ങിയത്.
ലൈസൻസ് വേണ്ട രജിസ്ട്രേഷൻ വേണ്ട എന്ന് കമ്പനികളുടെ പരസ്യത്തിന്റെ കൂടെ ഹെൽമെറ്റും വേണ്ട സൈഡ് മിററും വേണ്ട എന്ന് കൂട്ടിച്ചേർത്ത് മൂന്ന് പേരെയും കയറ്റി 10 വയസ് മുതലുള്ള കുട്ടികൾ വാഹനങ്ങൾ ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിച്ച് അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുരേഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ട്രാഫിക്കിൽ പുതുതായി ചുമതലയേറ്റ എസ് ഐ പ്രദീപ്കുമാറും സംഘവും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങിയത്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച വാഹനങ്ങൾ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവൽക്കരണം നടത്തിയാണ് തിരികെ കൊടുക്കുന്നത്.
ഇത്തരം വാഹനങ്ങൾ വേഗത കുറഞ്ഞാണ് പോകുന്നത് എങ്കിലും അശ്രദ്ധയോടെ എതിർ ദിശയിൽ നിന്നും മറ്റും വരുന്ന വാഹനങ്ങൾ ഇ.വി. എസ് വാഹനങ്ങളിൽ ഇടിച്ച് ഇവിഎസ് വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾ തെറിച്ച് വീഴുന്ന സമയം ഹെൽമറ്റ് ഇല്ലാത്ത അവസരങ്ങളിൽ ഗുരുതര പരിക്കേൽക്കുമെന്ന് ബോധ്യപ്പെടുത്തി ഹെൽമെറ്റ് ധരിച്ച് മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയാണ് വാഹനം വിട്ടുകൊടുക്കുന്നത്.
കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും ട്രാഫിക് തടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും ട്രാഫിക് നിയമലംഘകർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന്
കാഞ്ഞങ്ങാട് ട്രാഫിക് പൊലീസ് അറിയിച്ചു.
കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ മാവുങ്കാൽ റോഡ് ജംഗ്ഷനിൽ യാത്രക്കാരെ കയറ്റുന്ന ഓട്ടോകൾ ക്കെതിരെയും ബസ്സുകൾക്കെ
0 Comments