നീലേശ്വരം:വീട്ടിലേക്ക് കല്ലെറിയുകയും വീടിനു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. മോട്ടോർ
ബൈക്കിൽ വന്ന രണ്ടംഗ സംഘം ആക്രമീണം നടത്തിയെന്നാണ് പരാതി. കരിന്തളം
കാട്ടിപ്പൊയിൽ മേലാഞ്ചേരിയിലെ എം. പി. ഷാജിയുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി അജ്ഞാതർ കല്ലെറിയുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ചില്ല് തകർക്കുകയും ചെയ്തത്. രാത്രി 10. 15 നും 10. 45 നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ഷാജി നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പുറത്തു നിന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ വന്ന രണ്ടംഗ സംഘം കാറിൻ്റെ ചില്ല് അടിച്ച് തകർത്ത് ബിരിക്കുളം ഭാഗത്തേക്ക് ഓടിച്ചു പോകുന്നതാണ് കണ്ടതെന്ന് ഷാജി പറയുന്നു.കാട്ടിപ്പൊയിൽ പള്ളത്ത് ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുകയാണ് ഷാജി.ആരുമായും പറയത്തക്ക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറയുന്നു. നീലേശ്വരം എസ് ഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി.പ്രദേശത്തെ സിസി ക്യാമറകൾ പരിശോധിച്ചു.
0 Comments