കാഞ്ഞങ്ങാട്:ഐഷാൽ മെഡിസിറ്റിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ നടന്നു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എം. സേതു ഉദ്ഘാടനം ചെയ്തു. ഡോ. സ്നേഹ ആർ. എച്ച് ക്യാമ്പിന് നേതൃത്വം നൽകി.
ചടങ്ങിൽ ഡോ. മൊയ്തീൻ (മാനേജിംഗ് ഡയറക്ടർ), ശ്രീറാം ആർ (ജനറൽ മാനേജർ), അമൃത എസ്. ആർ (ഓപ്പറേഷൻസ് മാനേജർ), ജിനു ആലപ്പാട്ട് (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), ഹമീദ് ചേരക്കാടത്ത് , മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. 60-ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ നേത്രപരിശോധനയും ചികിത്സാ നിർദേശങ്ങളും നൽകി.
0 Comments