കാഞ്ഞങ്ങാട്: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത
ദമ്പതികൾക്ക് എതിരെ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
നോർവേയിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ഓരോ പേരിൽ നിന്നും 4 ലക്ഷം രൂപ വീതം തട്ടിയെടുത്തു വെന്ന പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്.
തൃശൂർ സ്വദേശി ഷൈജു നീർക്കെട്ടി ദാമോദരൻ 48 , ഭാര്യ എൻ. വി. സ്മിത 45 എന്നിവർക്കെതിരെയാണ് കേസ്.
മാലക്കല്ലിലെ ആനി മൂട്ടിൽ എ.ജെ. ഷാലു , രാജപുരം ഒഴുങ്ങാലിയിൽ ജോസഫ് പീറ്റർ, കള്ളാറിലെ ഉണ്ണാരം കല്ലേൽ ജസ്റ്റിൻ ഷാജി എന്നിവർക്കാണ് പണം നഷ്ടമായത്. ഇവരുടെ പരാതിയിലാണ് കേസ്. പ്രതികളുടെ സ്ഥാപനം വഴി വിസ തയാറാക്കി നൽകാമെന്ന് പറഞ്ഞ് 2024 ൽ പണം നൽകിയെന്ന പരാതിയിലാണ് കേസ്.
0 Comments