Ticker

6/recent/ticker-posts

17 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ, രണ്ട് പ്രതികൾക്കായി തിരച്ചിൽ

കാഞ്ഞങ്ങാട്:17 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൾ എന്ന് കരുതുന്ന പ്രതി ഉൾപെടെയുള്ള
രണ്ട് പ്രതികൾക്കായി പൊലീസ്
തിരച്ചിൽ ഊർജിതമാക്കി . രണ്ട് പ്രതികൾ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.കൂട്ടപ്പുന്നയിലെ നൗഷാദ് 39, പെരുമ്പള ഷെരീഫ് 40, കോട്ടിക്കുളത്തെ സാലിഖ് 29 എന്നിവരെയാണ്
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻഡ് ചെയ്തത്. പ്രതികളിൽ 
നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവറും സാലിഖ്പച്ചക്കറികടയിലുമാണ്. പ്രായപൂർത്തിയായില്ലെന്ന് കരുതുന്ന പ്രതിയെ ഉൾപെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന അന്വേഷണവും നടക്കുന്നു. പെൺകുട്ടിയിൽ നിന്നും വീണ്ടും മൊഴിയെടുക്കും.

Reactions

Post a Comment

0 Comments