കാസർകോട്:മലഞ്ചരക്ക് കടയുടെ പൂട്ട് തകർത്ത് 450 കിലോ കൊട്ടടക്കയും 10 കിലോ കശുവണ്ടിയും പതിനായിരം രൂപ വില വരുന്ന ഡിജിറ്റൽ ത്രാസും
കവർച്ച ചെയ്തു. 224650 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.
മുട്ടത്തൊടി ആലംപാടി സി.എച്ച് നഗറിലെ മലഞ്ചരക്ക് കടയിലാണ് മോഷണം.
കടയുടമ സി.എച്ച്. നഗറിലെ ഇസ്മയിലിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments