Ticker

6/recent/ticker-posts

മദ്യ ലഹരിയിൽ കാർ ഓടിച്ച് പൊലീസ് പിടിയിലായത് വനിത യൂട്യൂബർ

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്
യൂട്യൂബർ ആയ യുവതി.
 ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ആർ.എസ് ധന്യയാണ് അണങ്കൂരിൽ  പൊലീസിന്റെ പിടിയിലായതെന്നാണ് വ്യക്തമായത്. വാഹന പരിശോധനക്കായി കൈകാണിച്ചപ്പോൾ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനവുമായി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ്
പിന്തുടർന്നാണ് ധന്യയെ കസ്റ്റഡിയിലെടുത്തത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. ദേശീയപാതയിൽ പുലർച്ചെ നടുറോഡിൽ വാഹനം നിർത്തിയിട്ടതുകണ്ട പൊലീസ് അടുത്തെത്തിയപ്പോൾ ധന്യ അമിതവേഗത്തിൽ കാറോടിച്ച് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമ്പള പൊലീസ് ആണ് കേസെടുത്തത്.

Reactions

Post a Comment

0 Comments