Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽവാഹനമിടിച്ച് മൂന്ന് ദിവസം റോഡിൽ കിടന്ന തെരുവ് നായയെ ആശുപത്രിയിലെത്തിച്ച് ചികിൽസ ഒരുക്കി സന്നദ്ധ പ്രവർത്തകർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് മൂന്ന് ദിവസമായി അവശനിലയിൽ കിടന്ന തെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. പൊതു പ്രവർത്തകൻ പ്രിയേഷ് ആവിക്കരയുടെ നേതൃത്വത്തിലാണ് നായയെ ഹോസ്ദുർഗിലെ ഗവ. മൃഗാശുപത്രിയിലെത്തിച്ചത്. നഗരത്തിൽ മൂന്ന് ദിവസം മുൻപ് വാഹനമിടിചത് മുതൽ നായ എഴുന്നേൽക്കാനാവാതെ നടപ്പാതകരികിൽ കിടന്നു. ആയിരങ്ങൾ കടന്നുപോയി കൊണ്ടിരുന്ന നഗരത്തിൽ നായ വേദന സഹിച്ച് നിസഹാ വസ്ഥയിൽ വെള്ളവും ഭക്ഷണവുമില്ലാതെ ഒരേ കിടപ്പായിരുന്നു. പട്ടിയുടെ ദയനീയാവസ്ഥ കണ്ട് തൊട്ടടുത്ത വ്യാപാരി പ്രഭാത് ടീമാർട്ട് ഉടമ ഷബീറിൻ്റെ നേതൃത്വത്തിൽ പട്ടിക്ക് വെള്ളവും ബിരിയാണിയും ബിസ്ക്കറ്റു മൊക്കെ നൽകി. അൽപം കഴിച്ചെങ്കിലും പട്ടിക്ക് എഴുന്നേൽക്കാനായില്ല. ഷബീർ മൃഗഡോക്ടറെ വിളിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാനായിരുന്നു നിർദ്ദേശം. നഗരത്തിലെ ചില ചാരിറ്റി പ്രവർത്തകരുമായി ബന്ധപെട്ടെങ്കിലും അവരും കൈമലർത്തി. തുടർന്നാണ് വിവരമറിഞ്ഞ് പ്രിയേഷിൻ്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെത്തി പട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയത്.

Reactions

Post a Comment

0 Comments