Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കും: മന്ത്രി കെ.മുരളീധരൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഫോറൻസിക് സർജൻ്റെ തസ്തിക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും തസ്തി സൃഷ്ടിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും നിയമസഭയിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ
അവതരിപ്പിച്ച സബ്‌മിഷന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വെള്ളരിക്കുണ്ട്,
ഹോസ്‌ദുർഗ് താലൂക്കുകളിലെ
ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ദുരൂഹ മരണങ്ങൾ
സംഭവിക്കുന്ന സാഹചര്യത്തിലും ആശുപത്രിയിലെത്തുന്നതിനു മുമ്പുള്ള മരണങ്ങളിലും ഇൻക്വസ്റ്റിൽ മരണകാരണം സംശയം രേഖ പ്പെടുത്തുന്ന കേസുകളിലും ഫോറൻസിക് സർജൻ ഇല്ല എന്ന കാരണത്താൽ ജില്ല ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കോ കാസർകോട് ജനറൽ ആശുപത്രിയിലേക്കോ കൊണ്ടു പോകേണ്ടിവരുന്ന സാഹചര്യമാണ്. ഇത് കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയും കാലതാമസവും ഉണ്ടാക്കുന്നു. ജില്ല ആശുപത്രിയിൽ 2024ൽ 135ഉം 2025 ൽ 145ഉം 2026 ൽ 67ളും പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്.
മരണകാര്യത്തിൽ സംശയമില്ലാത്ത മൃതദേഹങ്ങൾ മാത്രമാണ് ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഫോറൻസിക് സർജൻ ഇല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന ഈ പ്രയാസം അടിയന്തരമായി പരിഹരിക്കണം. ജില്ലതല ആശുപത്രി ആയതിനാൽ ഇവിടെ ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഫോറൻസിക് തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രപോസൽ
ജില്ല മെഡിക്കൽ ഓഫിസർ സമ ർപ്പിച്ചിരുന്നുവെന്നും മന്ത്രി അറി യിച്ചു. പുതുക്കിയ പ്രപോസൽ കഴിഞ്ഞ ജൂൺ 29ന് ജില്ല മെഡിക്കൽ ഓഫിസർ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് സർക്കാറിലേക്ക് ലഭിക്കുന്ന മുറക്ക് നടപ ടി സർക്കാർ തലത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
കാസർകോട് ജനറൽ ആശുപത്രി, ജില്ല ആശുപത്രി എന്നീ രണ്ട് സ്ഥാപനങ്ങളിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു ജൂനിയർ കൺസൽട്ടൻ്റ് ഫോറൻസിക് സർജൻ, ഒരു സീനിയർ കൺസൽട്ടൻ്റ് ഫോറൻസിക് സർജൻ എന്നീങ്ങനെ രണ്ട് തസ്തികയാണുള്ളത്.
ജൂനിയർ കൺസൽട്ടൻ്റ് ഫോറൻസിക് സർജൻ തസ്തികയിൽ ഡോക്ടർസേവനം അനുഷ്ഠിക്കുന്നുണ്ട്. നിലവിൽ സീനിയർ കൺസൽട്ടൻ്റ് ഫോറൻസിക് സർജൻ തസ്കിക ഒഴിഞ്ഞുകിടക്കുകയാണ്.
ഈ ഒഴിവ് നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ജ 
നറൽ ആശുപത്രിയിൽ 24 മണി
ക്കൂറും പോസ്റ്റുമോർട്ടം നടത്തി വരുന്നുണ്ട്. നിലവിലെ മാനദണ്ഡ പ്രകാരം തസ്തിക സൃഷ്ടിക്കുന്നത് ഘട്ടംഘട്ടമായാണ്.
24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്ന ജനറൽ ആശുപത്രിയിൽ 2025 ഡിസംബർ 23 മുതൽ ഒരു ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിച്ച് രണ്ട് ഫോറ ൻസിക് സർജൻ്റെ തസ്തികകൾ ഉറപ്പാക്കിയിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളിലും ഘട്ടംഘട്ടമായി
 തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
Reactions

Post a Comment

0 Comments