Ticker

6/recent/ticker-posts

സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികക്ക് വളർത്തുനായയുടെ കടിയേറ്റു

കാസര്‍കോട്: സെന്‍സസ് ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റ് അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുത്തിഗെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപികയും മുളിയാര്‍ ഇരിയണ്ണി സ്വദേശിയുമായ ഇ.ശ്രീജയ്ക്കാണ് 40 കടിയേറ്റത്. പുത്തിഗെ ഹെഡ്ഡാരക്കട്ട ഉന്നതിയിലാണ് സംഭവം. സെന്‍സസ് ഡ്യൂട്ടിക്കായി എത്തിയപ്പോള്‍ കെട്ടിയിട്ടിരുന്ന നായ ചങ്ങല പൊട്ടിച്ച് ഓടിവന്ന് കടിക്കുകയായിരുന്നു. ഉടന്‍തന്നെ കാസർകോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈമാസം മൂന്നിന് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ജിഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് കബീറിനും ഇത്തരത്തില്‍ സെന്‍സസ് ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റിരുന്നു.
Reactions

Post a Comment

0 Comments