Ticker

6/recent/ticker-posts

നേന്ത്രപഴത്തിന്റെ നാട്ടിൽ ബനാന ഫെസ്റ്റുമായി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ

കാഞ്ഞങ്ങാട് : സംസ്ഥാനത്ത് കൂടുതൽ നേന്ത്രവാഴ കൃഷി നടത്തുന്ന കാർഷിക ഗ്രാമമായ മടിക്കൈ ഗ്രാമപഞ്ചായത്തിൽ വഴപ്പഴത്തിന്റെ വൈവിധ്യമാർന്ന കലവറകൾ ഒരുക്കി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബനാന ഫെസ്റ്റ് നടത്തി. വാഴപ്പഴത്തിന്റെ അനന്തസാധ്യതകൾ പൊതു ഇടങ്ങളിൽ എത്തിക്കുന്നതിനും മൂല്യ വർധിത ഉത്പന്നങ്ങളുടെ വ്യാപ്തി ഉണ്ടാക്കുന്നതിനും വനിത സംരംഭങ്ങളിലൂടെ മികച്ച ഭക്ഷ്യ സംസ്കരണ മേഖല തുറക്കുന്നതിനും ഇതിലൂടെ വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബനാന ഫെസ്റ്റ് നടത്തിയത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 263 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 850 ഓളം അംഗങ്ങൾ പങ്കെടുത്ത് വൈവിധ്യവും പുതുമയുള്ളതുമായ നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനമാണ് നടന്നത്. വാഴയുടെ വിവിധ ഉൽപ്പന്നങ്ങളായ പഴം മിഠായി, പഴം കിളിക്കൂട്, വാഴക്കൂമ്പ് കട്ലറ്റ്, വാഴക്കാമ്പ് തോരൻ, വാഴപ്പഴ കേക്ക് തുടങ്ങിയ135 ഇനങ്ങളുടെ പ്രദർശനമാണ് നടന്നത്. മേക്കാട്ട് സ്കൂളിൽ നടന്ന ബനാന ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം. വി.ജയൻ മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജ്യോതി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വി. പത്മിനി, പി. കുഞ്ഞി കൃഷ്ണൻ, എ.രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ഡി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു സംസാരിച്ചു. ചടങ്ങിൽ 2025-26 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച മടിക്കൈ ഗ്രാമപഞ്ചായത്തിലെ കക്കാട്ട്, കാഞ്ഞിരപ്പൊയിൽ, മടിക്കൈ ഫസ്റ്റ്, മടിക്കൈ സെക്കൻഡ് എന്നീ സ്കൂളുകളെ ആദരിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ. ബി. സീന സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി ബാബു അപ്യാൽ നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, എഡിഎസ് അംഗങ്ങൾ, ജിലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ, കർഷകർ പങ്കെടുത്തു. 

Reactions

Post a Comment

0 Comments