Ticker

6/recent/ticker-posts

വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി

കോഴിക്കോട് : വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായതോടെ പിടിയിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
 പേരമ്പ്ര ബിആര്‍സിയിലെ  അധ്യാപികയായ പ്രരേമ്പ്ര കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പില്‍ വി. പി . നീഷ്മ 30യെ ആണ് പ്രത്യേക അന്വേഷണ സംഘം ഇന്ന്
അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന അധ്യാപികമാരുടെ എണ്ണം മൂന്നായി.കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റുചെയ്ത അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് എസ്ഐടി സംഘം ഇന്ന് മൂന്നാമത്തെ പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവര്‍ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരും സിന്തറ്റിക് ലഹരി ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. ലക്ഷങ്ങളുടെ ഇടപാടാണ് ഇവരുടെ ബേങ്ക് അക്കൗണ്ടുകള്‍ വഴി നടന്നതെന്നും കണ്ടെത്തി.
Reactions

Post a Comment

0 Comments