Ticker

6/recent/ticker-posts

എച്ച് വൺ എൻ വൺ ബാധിച്ച് അജാനൂരിൽ വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: അജാനൂരിൽ വീട്ടമ്മയുടെ മരണം എച്ച് വൺ എൻ വൺ ബാധിച്ച്. പ്രദേശത്തെ ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. ജാഗ്രത പാലിക്കാൻ നിർദ്ദേശം. അജാനൂർമാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുട്ടത്ത് കരുണാകരൻ്റെ ഭാര്യആക്കോടൻ യശോദ 62 യാണ് മരിച്ചത്. ശക്തമായ പനിയും ചുമയും ഉൾപെടെ ബാധിച്ച് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്. വൺ എൻ വൺ ലക്ഷണം കണ്ടതോടെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം ഇവിടെ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം. മരിച്ച സ്ത്രീയുമായി ബന്ധം പുലർത്തിയ ഏഴ് പേർക്ക് പനിയും ചുമയുമുൾപെടെ അനുഭവപ്പെടുന്നുണ്ട്. ഇവരുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത് . ഇവരോട് മാസ്ക് ഉൾപെടെ ധരിച്ച് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി മുൻ കരുതൽനടപടികൾ സ്വീകരിച്ചു. ജാഗ്രത പാലിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗീത മംഗളത്ത് പറഞ്ഞു.

Reactions

Post a Comment

0 Comments