Ticker

6/recent/ticker-posts

ജീവനൊടുക്കിയത് കെ.എസ്.ആർ.ടി.സി കണ്ടക്ടർ

കാസർകോട്: ജീവനൊടുക്കിയത്
 വിവാഹ ഒരുക്കത്തിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ.
 കെഎസ്ആർടിസിയിൽ 18 വർഷമായി താൽക്കാലിക കണ്ടക്ടറായി ജോലി ചെയ്തിരുന്ന മുളിയാർ മജക്കാറിലെ യോഗീഷ് എം. എന്നയോഗീഷ് കുമാറിനെ
41യാണ് ഇന്നലെ
വൈകീട്ട്
വീടിന് സമീപത്തെ ഷെഡിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
കാസർകോട്സുള്ള്യ റൂട്ടിലെ കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു.
യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാതാവ് ബന്ധുവീട്ടിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് പുതുതായി നിർമിച്ച വീടിന് പിന്നിലെ ഷെഡിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹം നിശ്ചയിച്ച് ഒരുക്കത്തിലായിരുന്നു.
താത്ക്കാലിക ജോലി നഷ്ടപെടുമെന്ന ആശങ്കയിലായിരുന്നുവെന്ന് പറയുന്നു.
Reactions

Post a Comment

0 Comments