കാസർകോട്: ജില്ല സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിയായി ടി. ഉത്തംദാസ് തിങ്കളാഴ്ച ചുമതലയേറ്റു
കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ ജെൻറർ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പി ആയിരുന്നു
നേരത്തെ ബേക്കൽ, വിദ്യാനഗർ, കാസർകോട് ടൗൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൽ എസ്ഐ ആയും ബേഢകം, മേല്പറമ്പ എന്നിവിടങ്ങളിൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ആയും കാസർകോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും ചുമതല നിർവഹിച്ചിരുന്നു.
കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്.
കാസർകോട് ടൗൺ എസ്ഐയായിരിക്കെ കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓർഡർ ബഹുമതിയും വിശിഷ്ട സേവനത്തിന് 2025 വർഷത്തെ കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കോഴിക്കോട് റൂറൽ ജില്ലയിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി യായിരിക്കെ മുക്കത്ത് വെച്ച് വൻ എംഡിഎംഎ മയക്കുമരുന്ന് ശേഖരം പിടികൂടിയതിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക അനുമോദന പത്രവും ലഭിച്ചിട്ടുണ്ട്
0 Comments