Ticker

6/recent/ticker-posts

വിദ്യാർത്ഥിനിക്ക് നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട്ലക്ഷത്തോളം രൂപ തട്ടിയെടുത്തു, കേസ്

കാഞ്ഞങ്ങാട്: മംഗലാപുരത്ത് വിദ്യാർത്ഥിനിക്ക് നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയത് 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൂവേലിമല പി. എസ്. രാജേഷിൻ്റെ പരാതിയിൽ കള്ളാറിലെ  പി. ഹരീഷിനെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ മകൾക്ക് മംഗലാപുരത്തെ ആശുപത്രിയുടെ നഴ്സിംഗ് കോളേജിൽ നഴ്സിംഗ് പഠനത്തിന് സീറ്റ് ശരിയാക്കി തരാമെന്ന് പറഞ്ഞ് 1937 45 രൂപ വാങ്ങിചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments