Ticker

6/recent/ticker-posts

മാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം മകൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്:മാതാവിനെ തലക്കടിച്ച്
 കൊല്ലാൻ ശ്രമിച്ച
 മകൻ അറസ്റ്റിൽ. മരവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കര ഉസ്മാനിയ നഗറിലെ സക്കറിയയുടെ ഭാര്യ റഹ്നബി 47യുടെ പരാതിയിൽ മകൻ ഇർഷാദിനെ 31യാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ കുടുംബ വീട്ടിലെ ഹാളിൽ വച്ചാണ് സംഭവം.
തടഞ്ഞു നിർത്തി ഇടത് കൈക്കും പുറത്തും മരവടി കൊണ്ട് അടിച്ചും പരിക്കേൽപ്പിക്കുകയും തലക്കടിക്കുന്ന സമയം ഒഴിഞ്ഞ് മാറിയതിനാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടെന്നാണ് കേസ്.
തടയാൻ ശ്രമിച്ച റഹ്നബിയുടെ സഹോദരൻ്റെ ഭാര്യ റാഷിദയെ മരവടി കൊണ്ട് ഷോൾഡറിനും തലക്കും അടിച്ച് പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുപ്പെടുത്തിയെന്നാണ് പരാതി.
റഹ്നയുടെ ഉമ്മയോട് പ്രതി
പണം ചോദിച്ച് വഴക്ക് ഉണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments