ചിത്താരി
മുക്കൂട് കാദംബരി വീട്ടിൽ മഹേഷ് കുമാറിൻ്റെ മകൻ അർജുൻ 23 ആണ് മരിച്ചത്. മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഗൾഫിലായിരുന്ന യുവാവ് ഇന്നലെ മംഗലാപുരത്ത് വിമാനമിറങ്ങി മുക്കൂടിലെ സ്വന്തം വീട്ടിൽ എത്താതെ മംഗലാപുരത്ത് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു . കോട്ടയം പാലബ്രില്യൻസ് കോളേജിൽ നീറ്റ് പരീക്ഷക്ക് പഠിക്കുന്നതിനിടെ ഏക സഹോദരി
ഐജ ആർ മഹേഷ് 18 നെ ഹോസ്റ്റൽ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാല ചേർപ്പുങ്കൽ കുറുമുണ്ടയിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ജൂൺ
2 ന് ഉച്ചക്ക് തൂങ്ങിയ നിലയിൽ കണ്ട് ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ എത്തിച്ച് ചികിൽസയിൽ കഴിയവെ 3 ന് മരിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments