കാഞ്ഞങ്ങാട് : നെഹ്റു കാഞ്ഞങ്ങാട് പ്രസംഗിച്ച പ്രസംഗ പീഠത്തിന്റെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് തകർന്നത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ്റെ മുൻവശത്തുള്ള നെഹ്റു കാഞ്ഞങ്ങാട് പ്രസംഗിച്ചതിന്റെ ഓർമ്മകളുള്ള പ്രസംഗ പീഠത്തിനാണ് നാശനഷ്ടമുണ്ടായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നെഹ്റു പ്രചാരണത്തി പ്രസംഗിച്ച നെഹ്റു മൈതാനിയാണിത്. പ്രദേശം സംക്ഷണമില്ലാതെ അനാഥമായ സ്ഥിതിയിലായിരുന്നു. 1997ൽ നഗരസഭാ കൗൺസിലർ ആയിരുന്ന പ്രഭാകരൻ വാഴുന്നോറടി നെഹ്റു പ്രസംഗിച്ച വേദി സംരക്ഷിക്കണമെന്ന് കൗൺസിലിൽ ആവശ്യമുന്നയിച്ചതോടെ അന്നത്തെ ചെയർമാൻ വി.ഗോപിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി പ്രസംഗ പീഠം സംരക്ഷിക്കുന്നതിന് നടപടികളെടുത്തു.അതോടൊപ്പം ഇവിടെ നെഹ്റുവിന്റെ പ്രതിമയും സ്ഥാപിച്ചു.നവീകരണം കഴിഞ്ഞ് 30 വർഷം പിന്നിടുമ്പോൾ വീണ്ടും മേൽക്കൂര ഉൾപ്പെടെ നാശത്തിൻ്റെ വക്കിലെത്തി നിൽക്കുകയായിരുന്നു.വേദിയുടെ അറ്റ കുറ്റപ്പണി നടത്തണമെന്ന ആവശ്യം വീണ്ടും ഉയർന്നതോടെ നടപടികൾ എടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് തകർന്നത്.
0 Comments