വൈകീട്ട് പിടിയിലായത് വൻ മയക്ക് മരുന്ന് സംഘത്തിലെ കണ്ണികൾ. പ്രതികളിൽ നിന്നും 71 ഗ്രാമം എം.ഡി.എം.എയും ഇതേ പ്രതികൾ
കൈമാറിയ
150 ഗ്രാം എം.ഡി.എം.എ കോഴിക്കോട് നിന്നും
പിടിച്ചു. പൊലീസ് വലയിൽ
കുടുങ്ങിയത് ബംഗ്ളുരുവിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് മയക്ക് മരുന്നുമായി വരുന്നതിനിടെ .കാസർകോട് ചേവാറിലെ എൻ. എസ്. മൂഹമ്മദ് ഷെരീഫ്38, പുത്തിഗെ എ കെ ജിനഗർ മുഹിമ്മാത്തിലെ പി.കെ. അബ്ദുൾ ഷഹീദ് 38, ബംബ്രാണ പൊക്കട്ടയിലെ ദണ്ഡഗോളിയിലെ എൻ.മുഹമ്മദ് നാസർ 39 എന്നിവരാണ് പിടിയിലായത്. വൈകീട്ട് 5 മണിയോടെ രാജപുരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ചേർന്നാണ് മയക്ക് മരുന്ന് സംഘത്തെ പിടികൂടിയത്. ഡാൻസാഫ് ടീം നടത്തിയ പഴുതടച്ചുള്ള നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാലിൽ വച്ച് എം.ഡി.എ യും കാറും കസ്റ്റഡിയിലെടുത്ത ശേഷം ഇവർ കോഴിക്കോട്ടും എം. ഡി. എം. എ കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും ഉടൻ കോഴിക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു. ബംഗ്ളുരുവിൽ നിന്നും ജില്ലയിലെ സബ് ഏജൻ്റുമാർക്ക് കൈമാറാൻ കൊണ്ട് വരികയായിരുന്നു മയക്ക് മരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ രഹസ്യ കേന്ദ്രത്തിൽ വൻ തോതിൽ എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ ഡാൻസാഫ് ടീംരാത്രിയിലും പരിശോധന തുടരുന്നുണ്ട്.
വിദേശത്ത് നിന്നും മയക്ക് മരുന്ന് എത്തിച്ചതാണോ എന്ന സംശയവുമുണ്ട്. നിരവധി ചെറിയ പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
0 Comments