Ticker

6/recent/ticker-posts

കാറിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് തടവും പിഴയും

കാഞ്ഞങ്ങാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം തടവും 15,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. മാലോം ചുള്ളി സ്വദേശി കുബ്ളിങ്ങൽ പ്രിൻസ് സിറിയ കിനെ 47 യാണ് ശിക്ഷിച്ചത്. ഒക്ടോബർ 14 ന് ആണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് കുട്ടിയുടെ സുഹൃത്തിന്റെ അച്ഛൻ ഓടിച്ച കാറിൽ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി തൊട്ടടുത്ത് ഇരിക്കുകയായിരുന്ന 14 വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് പ്രിൻസ് സിറിയക് . ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി . എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ സുമേഷ് ബാബു ആണ്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Reactions

Post a Comment

0 Comments