Ticker

6/recent/ticker-posts

നിർമ്മാണത്തിലുള്ള വീട്ടിൽ കയറി മോഷണം രണ്ടംഗ സംഘം സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി

കാഞ്ഞങ്ങാട്: നിർമ്മാണത്തിലുള്ള വീട്ടിൽ മോഷണം. ഇന്ന് രാവിലെ വീണ്ടും മോഷണത്തിനെത്തിയരണ്ടംഗമോഷ്ടാക്കൾ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.സൗത്ത് ചിത്താരി ഇലക്ട്രിക് സിറ്റി ഓഫീസിന് എതിർ വശം നിർമ്മാണത്തിലുള്ള സിറാജിന്റെ വീട്ടിലാണ് മോഷണം. വയറിങ് ചെയ്ത കേബിൾ ഉൾപെടെ മോഷണം പോയി. സ്ഥാപിച്ചവയറു കൾ പല ഭാഗങ്ങളിൽ നിന്നായി മുറിച്ചെടുത്ത് കൊണ്ട് പോവുകയായിരുന്നു. വീട്ടിൽ നിന്നും ജോലിക്കാരുടെ പണി സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതോടെ വീട്ടുടമ സി. സി. ടി. വി ക്യാമറ സ്ഥാപിച്ചു. പിറ്റേ ദിവസവും ഇതേ വീട്ടിലെത്തിയ രണ്ട് മോഷ്ടാക്കൾ വയറു കളടക്കം മുറിച്ചെടുത്ത് സഞ്ചിയിലാക്കി സ്ഥലം വിട്ടു. ഈ ദൃശ്യം ക്യാമറയിൽ കൃത്യമായി പതിഞ്ഞു. ക്യാമറ ദൃശ്യം സഹിതം വീട്ടുടമ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.



Reactions

Post a Comment

0 Comments