Ticker

6/recent/ticker-posts

പിലിക്കോട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ഓമനക്ക് വിജയം

കാഞ്ഞങ്ങാട്: ഇന്നലെ നടന്ന
പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് വനിതാ സംവരണം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ഓമനക്ക് വിജയം. എൽ . ഡി . എഫ് വാർഡ് നില നിർത്തുകയായിരുന്നു. എൽ.ഡി.എഫിന് 591 വോട്ടും യു.ഡി.എഫിന് 294 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 18 വോട്ടാണ് ലഭിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 10.10 മണിയോടെ ഫലം പുറത്ത് വന്നു.
വോട്ടെടുപ്പിൽ 81.13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 
ആകെ പോൾ ചെയ്തത് 903 പേരായിരുന്നു.
 443 പുരുഷന്മാരും 460 സ്ത്രീകളുമാണ് വോട്ട് രേഖപെടുത്തിയത്.
ആശാവർക്കറാണ് ഓമന.
യു.ഡി.എഫിന് വേണ്ടി കെ.
സന്ധ്യയാണ് മത്സരിച്ചത്.
ബി.ജെ.പി സ്ഥാനാർത്ഥിയായി
ഉമാവതിയും മത്സരിച്ചു.
 1113 വോട്ടുകൾ ആണ് രണ്ടാം വാർഡിൽ ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 600, കോൺഗ്രസിലെ ശാന്തക്ക് 290 വോട്ട്  ലഭിച്ചു. പിന്നീട് 38 വോട്ടുകൾ ഇരു വിഭാഗവും അപേക്ഷ നൽകി തളിയിരുന്നു. 25 വോട്ടുകൾ കൂട്ടിച്ചേർത്തു.
Reactions

Post a Comment

0 Comments