Ticker

6/recent/ticker-posts

കാണാതായ പെൺകുട്ടിയെ മംഗലാപുരത്ത് നിന്നും ബേക്കലിലേക്ക് കൂട്ടിക്കൊണ്ട് വന്നു, മൊഴിയെടുത്തു

കാഞ്ഞങ്ങാട്:കാണാതായ പെൺകുട്ടിയെ മംഗലാപുരത്ത് നിന്നും ബേക്കലിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ബേക്കൽ പൊലീസ് കുട്ടിയിൽ നിന്നും വിശദമായി മൊഴിയെടുത്തു.
ഇന്ന് രാവിലെ മദ്രസയിൽ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഏറെ ആശങ്കകൾക്കിടെ മംഗലാപുരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടി സ്വയം ട്രെയിനിൽ കയറി പോയി മംഗലാപുരം സ്റ്റേഷനിൽ ഇറങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. മദ്രസയിൽ ഉസ്താദ് പഠിക്കാൻ ആവശ്യപ്പെട്ടത് പഠിക്കാത്തതിനാൽ പേടിച്ച് ട്രെയിൻ കയറി പോയെന്നാണ് പെൺകുട്ടിയുടെ മൊഴി.
Reactions

Post a Comment

0 Comments