Ticker

6/recent/ticker-posts

യുവാവിനെ വീട്ടിൽ കയറി വെട്ടി, അമ്മക്ക് കടിയേറ്റു പ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിൽ കയറി 
വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു.
അമ്മക്ക് കടിയേറ്റു. വിവര മറിഞ്ഞെത്തിയ പൊലീസ്
 പ്രതിയെ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ അട്ടേങ്ങാനം വെള്ളമുണ്ടയിലാണ് സംഭവം.
വെള്ളമുണ്ടയിലെ എം. യദു ചന്ദ്രനാണ് 32 വെട്ടേറ്റത്. വെട്ടേറ്റ് ഇടത് കൈക്ക് ഗുരുതരമായി പരിക്ക് പറ്റി.
വലതു കൈക്കും വെട്ടേറ്റു . വീടിൻ്റെ സെൻട്രൽ ഹാളിൽ ഇരിക്കുകയായിരുന്ന യുവാവിനെ കത്തിയുമായി അതിക്രമിച്ച് കടന്നാണ് പ്രതി വെട്ടിയത്. അടുത്തുണ്ടായിരുന്ന യദു ചന്ദ്രൻ്റെ അമ്മക്കാണ് പ്രതിയുടെ കടിയേറ്റത്.
സംഭവവുമായി ബന്ധപെട്ട് വെളളമുണ്ടയിലെ ശരത്തിനെ 30 തിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
പ്രതിയെ വെട്ടുകത്തി സഹിതം സ്ഥലത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. യദു ചന്ദ്രൻ കാസർകോട് മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.രാഘവൻ നായർ 70, ഭാര്യ ഇന്ദിര 60 എന്നിവർക്കും വെട്ടേറ്റു .ദമ്പതികൾ പരിയാരം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്.


Reactions

Post a Comment

0 Comments