കാഞ്ഞങ്ങാട്:സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോവു
കയായിരുന്ന പൂഴി പൊലീസ് പിടികൂടി. പൊലീസ് സംഘത്തെ കണ്ട് പ്രതി രക്ഷപ്പെട്ടു. സ്കൂട്ടറും പൂഴിയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലർച്ചെ 4 മണിക്ക് ബേക്കൽ ജംഗ്ഷനിലാണ് സംഭവം.
ബേക്കൽ പുഴയിൽ നിന്നും വാരിയ മണൽ ചാക്കുകളിലാക്കി കൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണൽ ചാക്കും സ്കൂട്ടറും കസ്റ്റഡിയിലെടുത്ത ബേക്കൽ പൊലീസ് മോഷണ കുറ്റം ഉൾപെടെ ചുമത്തി കേസെടുത്തു.
0 Comments