കാസർകോട്: സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് കാസർകോട് ആസ്റ്റർ മിംസിൽ സംഘടിപ്പിക്കുന്നു. ഫൈബ്രോ സ്കാൻ പരിശോധനയ്ക്ക് ശേഷം സൗജന്യമായി വിദഗ്ധ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് കൺസൾട്ടേഷനും ലഭിക്കും. 2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 11 മുതൽ 12:30 വരെ മാത്രമായിരിക്കും ഈ ക്യാമ്പ് ആനുകൂല്യം ലഭിക്കുന്നത്.
കരൾരോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവർ എന്നിവയുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വേദനരഹിതമായ അൾട്രാ സൗണ്ട് രീതിയാണ് ഫൈബ്രോ സ്കാൻ. ഈ വിദഗ്ദ്ധ പരിശോധനയിലൂടെ കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കരളിന് എത്രത്തോളം തകരാറ് സംഭവിച്ചിട്ടുണ്ട് എന്നും അറിയാൻ സാധിക്കും. തീർത്തും ലളിതമായ ഈ പരിശോധന ഫാറ്റി ലിവർ രോഗമുള്ളവർ, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതർ, മദ്യപിക്കുന്ന ശീലമുള്ളവർ, ലിവർ ഫങ്ങ്ഷൻ ടെസ്റ്റ് പോലെയുള്ള രക്തപരിശോധനാ ഫലങ്ങളിൽ വ്യത്യാസങ്ങൾ എന്നിവർ ചെയ്യുന്നത് അഭികാമ്യമാണ്.
നിങ്ങളുടെ സ്ലോട്ടുകൾ ബുക്ക് ചെയ്യാനായി ബന്ധപ്പെടുക 703 400 1111
0 Comments