കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമ പഞ്ചായത്ത് ബോർഡ് യോഗത്തിൽ നിന്നും യുഡിഎഫ് മെമ്പർമാർ ഇറങ്ങി പോയി. രണ്ട് കോൺഗ്രസ് അംഗങ്ങളും ആറ് മുസ്ലീം ലീഗ് അംഗങ്ങളുമാണ് ഇന്ന് നടന്ന യോഗത്തിൽ നിന്നും ഇറങ്ങി പോയത്.
രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ വികസന ഫണ്ടിൽ നിന്നും അജാനൂർ പഞ്ചായത്ത് 21ആം വാർഡ് കൊത്തിക്കാൽ മസ്ജിദിനു സമീപം ഹൈ മാക്സ് ലൈറ്റ് സ്ഥാപിക്കുന്ന വിഷയം പരിഗണനക്ക് എടുക്കാതെ അവഗണിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് മെമ്പർമാർ ബോർഡ് യോഗത്തിൽ നിന്നും ഇറങ്ങി പോയതെന്ന് നേതാക്കൾ പറഞ്ഞു. അജണ്ടയിൽ ഉണ്ടായ പദ്ധതി പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്. ഇപ്പോൾ തന്നെ തീർക്കാവുന്ന ഒരു തീരുമാനം നീട്ടി കൊണ്ട് പോകുന്ന സ്ഥിതി അംഗീകരിക്കാൻ സാധിക്കുന്നതല്ലന്നും നേതാക്കൾ പറഞ്ഞു. നാലാം വാർഡിലെ പദ്ധതി ചർച്ചക്ക് വരുന്ന സമയം ചെയ്യാം എന്ന് പറയുന്ന നിലപാട് പ്രതിഷേധാർഹമാണ്. തീരുമാനം തിരുത്തി 21ാം വാർഡിലെ ൽ തന്നെ
ലൈറ്റ് സ്ഥാപിക്കണമെന്ന് യുഡിഫ് അംഗങ്ങൾ യോഗത്തിൽ ആവിശ്യപ്പെട്ടു. മുൻകൂട്ടി അജണ്ട തയ്യാറാക്കിയ ബോർഡ് യോഗത്തിൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും പദ്ധതികളും അടിയന്തര തീരുമാനങ്ങളും ചർച്ച ചെയ്യാതെ അടുത്ത ബോർഡ് യോഗത്തിൽ മാറ്റിവെക്കുകയാണ്. പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ പാസാക്കേണ്ട അടിയന്തര തീരുമാനങ്ങൾ പദ്ധതികൾ ചർച്ച ചെയ്യാതെ അനാവശ്യമായി നീട്ടിവെക്കുന്നത് ഭരണപരമായ വീഴ്ചയാണെന്ന് യുഡിഎഫ് മെമ്പർമാർ അഭിപ്രായപ്പെട്ടു. യുഡിഎഫ് മെമ്പർമാരായ പാർട്ടി ലീഡർ സി. കുഞ്ഞാമിന, ഖാലിദ് അറബിക്കാടത്ത്,മുഹമ്മദ് സുലൈമാൻ, നദീർ കൊത്തിക്കാൽ, സി. പി. സുബൈർ, സി. എച്ച്. നിസാമുദ്ധീൻ കാർത്തിയാണി, സുമിത എന്നീ മെമ്പർമാരാണ് ഇറങ്ങിപ്പോയത്.
0 Comments