സ്വതന്ത്രമായി പ്രവർത്തിക്കാത്ത
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ കമ്മീഷൻ അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനടയിലാണ് പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും പൂർണമായി തകർക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയത്തിൽ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ നിരവധി തവണ എതിർപ്പ് അറിയിച്ചിട്ടും അത് പൂർണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ആയുധമായി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന പദവിയെ മാറ്റി.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കോട്ടച്ചേരി സർക്കിൾ കേന്ദ്രീകരിച്ചു ആരംഭിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു കെ. ആർ. അനിഷേധ്യ അധ്യക്ഷനായി. ജില്ലാ പ്രസിഡന്‍റ് എം. വി. രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ നസറുദീൻ മലങ്കര, കെ. മഹേഷ് സംസാരിച്ചു സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
0 Comments